Pages

Jul 18, 2009

പുഴയല്ല കേട്ടോ...

പ്രളയദുരന്തം കൊട്ടോട്ടിക്കാരന്റെ വീട്ടുപടിയ്ക്കലുമെത്തിയപ്പോള്‍.
ഇതു പോസ്റ്റുചെയ്യുമ്പോഴും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല.
മൊബൈല്‍ ചിത്രങ്ങളായതുകൊണ്ട് വ്യക്തത കുറവാണ്.


ടാര്‍ മാത്രമാണു മുങ്ങാത്തത്. മറ്റുസ്ഥലങ്ങളില്‍ അതും മുങ്ങിയിട്ടുണ്ട്.


എല്ലായിടത്തും ഇതുതന്നെയാണു കാഴ്ച


ഹൈവേയിക്കൂടി ബസ് പോകുന്നതും കാണാം


ഇന്നലെവരെ ഇവിടെ പുഴയുണ്ടായിരുന്നില്ല


പെട്ടെന്നുണ്ടായ പുഴ ഗതിമാറുകകൂടി ചെയ്താല്‍...

23 comments:

 1. വല്ലാത്തൊരു അവസ്ഥതന്നെ കണ്ടിട്ട്‌ സങ്കടം തോന്നുന്നു.....പ്രാര്‍ത്ഥിക്കുക കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ ഒരു മഴക്കാലം കഴിഞ്ഞുപോകാന്‍....പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാതെ കൂടി നോക്കേണ്ടതുണ്ട്‌....ശ്രദ്ദിക്കുക അല്ലാതെ ഞാനെന്തു പറയാന്‍

  ReplyDelete
 2. വല്ലാത്ത അവസ്ഥതന്നെ...

  ReplyDelete
 3. വെള്ളം കൂടിക്കൂടി വരുന്നു...
  ഉമ്മറത്ത് എന്റെ കണങ്കാലുവരെ
  വെള്ളമെത്തിയിരിയ്ക്കുന്നു...
  വയനാടും കോഴിക്കോടുമൊക്കെ
  ആലോചിയ്ക്കുമ്പോള്‍ വല്ലാത്ത നൊമ്പരം...

  ReplyDelete
 4. mazha illenkil athum dhukkam
  mazha kudiyal athum dhukkam
  innu mazhayude sakthi onnu kuranjeettundu
  ellam vegam pazhaya sthidhiyil avaan
  prarthikkunnu!

  ReplyDelete
 5. ടിവിയിലുമൊക്കെ കണ്ടിരുന്നു. പ്രകൃതി കോപിച്ചാല്‍ നമ്മള്‍ നിസ്സഹായരല്ലേ?

  ReplyDelete
 6. ഭൂമി തന്റെ ശരീരം ഒന്നു നന്നായി കഴുകി തുടച്ചു
  വൃത്തിയാക്കട്ടെ..എന്തു മാത്രം മാലിന്യങ്ങളാ നാം ദിവസവും കൊണ്ടു തള്ളുന്നത്. വിഷമത്തോടെയാണെങ്കിലും കുറച്ചു കൂടി ക്ഷമിക്കു.

  നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം

  ReplyDelete
 7. നിങ്ങൾ നേരിൽ കണ്ട് അനുഭവിച്ച് ആർമാദിക്കുകയല്ലെ.ഞങ്ങൾ പടം കണ്ട് സംതൃപ്തി അടഞ്ഞോളാം. :)

  പുഴേ മിസ്സ് യു ഡാ...

  ReplyDelete
 8. കള്ള കർക്കിടകം... നല്ല മഴയാണു നാട്ടിൽ എന്നറിഞ്ഞിരുന്നു പക്ഷെ ഇത്രക്ക്‌...

  ഇങ്ങനെ മഴയെ വാരി പുതക്കാൻ ഭുമിക്ക്‌ ഇത്രമേൽ ചൂടുണ്ടായിരുന്നുവോ

  ReplyDelete
 9. പെയ്യട്ടങ്ങനെ പെയ്യട്ടെ
  ഇടിയും വെട്ടി പെയ്യട്ടെ

  മഴ മഴ കുട കുടാ
  മഴ പെയ്താല്‍ തൊപ്പിക്കുട

  കേരളത്തിലെ കാലവര്‍ഷക്കെടുതി നേരില്‍ കാണാന്‍ ഹെലികോപ്റ്ററില്‍ വന്ന മന്ത്രി താഴേക്ക്‌ നോക്കി പറഞ്ഞു. നിങ്ങള്‍ കടലിലും തെങ്ങ്‌ കൃഷി നടത്തുന്നുണ്ടോ .

  നല്ല പോസ്റ്റ്‌ അഭിനന്ദനങ്ങള്‍

  ReplyDelete
 10. മഴ പെയ്യട്ടേന്നുംണ്ട്.. വേണ്ടാന്നുംണ്ട്.

  ReplyDelete
 11. ഇതൊരു കല്ലു വച്ച നുണയല്ലെന്നറിയാം; ഞങ്ങളൂടെ നാട്ടിലും മഴ തകർക്കുകയാണു; ദുരിതക്കാഴ്ച്ചകളിലും മഴ പെയ്യട്ടെ എന്നു തന്നെ ആഗ്രഹിക്കുന്നു

  ReplyDelete
 12. ചുമ്മാ മത്സരിക്കരുത്, ഞങ്ങടെ നാട്ടിലെ പോട്ടം എടുത്തിട്ടാല്‍ നിന്നളൊക്കെ ഓടു. ഇവിടെ റോഡില്‍ തോണി ഇറക്കിയാ പോയിരുന്നത്.

  എന്തു ചെയ്യാനാ, മഴ കൂടിയാല്‍ കുഴപ്പം, കുറഞ്ഞാല്‍ കുഴപ്പം,എന്നാല്‍ ഇത് നിയന്ത്രിക്കാനുള്ള വിദ്യ അറിയാമോ, അതൊട്ടുമില്ല താനും.
  മനുഷ്യന്റെ ഒരു കാര്യം !!!

  ReplyDelete
 13. കാമെറായും എടുത്ത് അങ്ങോട്ടു വന്നാലോ??

  ReplyDelete
 14. പോസ്റ്റിട്ടട്ട് രണ്ട് ദിവസമായല്ലോ, വെള്ളത്തില്‍ മുങ്ങിയോ

  ReplyDelete
 15. സന്തോഷ്: വയനാടും കോഴിക്കോടുമാണ് കഷ്ടം...

  മാക്രി: നന്ദി

  ramaniga : കഴിഞ്ഞമാസം ഞാന്‍ കുടിവെള്ളം ടാങ്കറില്‍ കൊണ്ടു വരികയായിരുന്നു.

  എഴുത്തുകാരിച്ചേച്ചി: ശരിയാണ്

  വി കെ: മനുഷ്യന്‍ തിരിച്ചറിയുന്നില്ലല്ലോ

  OAB: വൈകുന്നേരത്തോടെ വെള്ളം ഒഴിവായി

  വരവൂരാന്‍: മനുഷ്യന്റെ തലയ്ക്കു ചൂടുകൂടിയിരുന്നു...

  നന്ദി അനോണിച്ചേട്ടാ...

  സമാന്തരന്‍: പെയ്തോട്ടെ..

  വയനാടന്‍: അതെയതെ...

  അനില്‍@ബ്ലോഗ്: മറ്റെങ്ങും പോകാന്‍ പറ്റിയില്ല മാഷേ... 213 ആകെ വെള്ളത്തിലായി എന്നാണറിഞ്ഞത്.


  ഹരീഷ് തൊടുപുഴ: ഞങ്ങളെ ജീവിയ്ക്കാന്‍ അനുവദിയ്ക്കില്ലാ അല്ലേ...

  അരുണ്‍: മുങ്ങിയേനെ... ഇപ്പം രക്ഷപെട്ടു....

  ReplyDelete
 16. ഭാഗ്യം!
  ഞങ്ങളൊക്കെ എന്ത് പാട് പെട്ടാണ് ഒരു പുഴ കാണാന്‍ പോകുന്നത്! നിങ്ങളെ കാണാന്‍ പുഴ വരുന്നു!

  ReplyDelete
 17. ചേട്ടായി, ങ്ങക്കും വീട്ടുകാര്‍ക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ ?

  ReplyDelete
 18. പെയ്യട്ടെ ...മഴ പെയ്യട്ടെ

  ReplyDelete
 19. ഈ സ്ഥലം ഏതാ സുഹൃത്തേ ..? പരിചയം തോന്നുന്നു..

  ReplyDelete
 20. ബുദ്ധിമുട്ടുകളെക്കുറിച്ചറിയാതല്ല...എന്നാലും വെള്ളം കാണുമ്പോള്‍ ഒരു സന്തോഷമാണെപ്പോഴും തോന്നുന്നത്..
  വീട്ടിനുള്ളിലൊന്നുമൊരിക്കലും വെള്ളം കയറിയിട്ടില്ലാത്തതുകൊണ്ടാകാം.....
  പിള്ളാരേം കൂട്ടി വാഴചെങ്ങാടമുണ്ടാക്കി കളിച്ചു തിമിര്‍ക്കു മാഷേ...എന്തായാലും വെള്ളം പൊങ്ങി.നമുക്കതിലൊന്നും ചെയ്യാനുമില്ല. എനാ പിന്നെ അതങ്ങോട്ടാഘോഷിക്കുക.(സുരക്ഷിതമായിരിക്കുന്നിടത്തോളം)

  ReplyDelete
 21. very good photos/nalla atikuruppukal...

  ReplyDelete
 22. പെയ്യട്ടങ്ങനെ പെയ്യട്ടെ
  ഇടിയും വെട്ടി പെയ്യട്ടെ
  ഇവിടെയും നല്ല മഴയാണ്
  26 ന് മഴ പെയ്യ്തിരുന്നെന്കില്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്‍
  ഒരു കുടയുമായി വരാമായിരുന്നു

  ReplyDelete