Pages

Oct 11, 2009

ജപ്തി...


ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്.
കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട...

കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍
അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി.
കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി
റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട
ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു തോന്നി.
ഒരുപക്ഷേ അതവര്‍ മറന്നുപോയാലോ...
(കാശു വാങ്ങിയവന്‍ എല്ലാം ഓര്‍ത്താല്‍ നന്നായി)

സൂര്യന്‍ എത്തിനോക്കുന്നതിനു മുമ്പോ അയാള്‍ കടലില്‍ മുങ്ങിയതിനു ശേഷമോ ജപ്തി നടപടികള്‍ നടത്താന്‍ പാടില്ല.
കടക്കാരനോ അയാളുടെ കുടുംബാംഗങ്ങളോ ധരിച്ചിരിയ്ക്കുന്ന വസ്ത്രമോ (മഹാഭാഗ്യം) താലി, മതാചാരപ്രകാരം നീക്കം ചെയ്യാന്‍ പാടില്ലാത്ത ആഭരണങ്ങള്‍, വിവാഹമോതിരം, ആരാധനയ്ക്കുപയോഗിയ്ക്കുന്ന ചുരുങ്ങിയ സാധനങ്ങള്‍, കൃഷിയാവശ്യത്തിനുള്ള പമ്പുസെറ്റും മറ്റുപകരണങ്ങളും, കൃഷിയായുധങ്ങള്‍, രണ്ട് ഉഴവുമാടുകള്‍, കൈത്തൊഴില്‍ ആയുധങ്ങള്‍ എന്നിവയും ജപ്തിചെയ്യാന്‍ പാടില്ല.
സ്ത്രീകളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ ബലം പ്രയോഗിച്ചു തുറപ്പിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
ഇനി അങ്ങോട്ടു കടന്നേ പറ്റൂന്ന് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ നിയമാനുസൃതമായി അവരെ മാറ്റിയതിനു ശേഷം കടക്കാം.

ജപ്തിസാധനങ്ങള്‍ അനുവാദം കൂടാതെ ആരെങ്കിലും മാറ്റിയാല്‍ മേലാവിയ്ക്കു റിപ്പോര്‍ട്ടു നല്‍കാം.
ജപ്തി നടക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യം വഹിയ്ക്കണം.
ജപ്തിചെയ്ത സാധനങ്ങളുടെ ലിസ്റ്റ് കടക്കാരനു നല്‍കുകയോ ആ സ്ഥലത്തു പതിയ്ക്കുകയോ ചെയ്യണം.
ജപ്തി സാധനങ്ങള്‍ മാറ്റാനോ കളക്ടറുടെ അനുവാദമില്ലാതെ മാറ്റാനോ പാടില്ല.
നാല്‍ക്കാലികളെ ജപ്തിചെയ്യുന്ന ഇരുകാലികള്‍ അവയ്ക്കു തിന്നാന്‍ കൊടുക്കേണ്ടതാണ്.
പക്ഷേ അവയ്ക്കു തിന്നാന്‍ കൊടുക്കുന്നതിന്റെ ചെലവ് കടക്കാരന്‍ തന്നെ കൊടുക്കണം!

ജപ്തിസാധനങ്ങള്‍ ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശികയും ജപ്തിച്ചെലവും കൊടുത്തു തീര്‍ത്താല്‍ എല്ലാം തിരിച്ചു കൊടുക്കാം.

(സമാധാനം, നടക്കുമോ എന്തൊ)

15 comments:

 1. ജപ്തി... ജപ്തി... ജപ്തി...
  അതൊഴിവാക്കാന്‍ അതിനു വിധേയരാവുന്നവര്‍ എത്ര ആഗ്രഹിയ്ക്കുന്നുണ്ടാവും...

  ReplyDelete
 2. ഇങ്ങനെയൊക്കെയാണല്ലേ, അറിയില്ലായിരുന്നു.

  ReplyDelete
 3. പറഞ്ഞു തന്നതു എല്ലാം ശരിയാണു. പക്ഷേ റവന്യൂ അധികാരികൾ വരുന്നതു പോലെ കോടതി ഉത്തരവുമായി വാദിക്കു ഈടാകാനുള്ള തുകക്കു വേണ്ടി കോടതി അധികാരികളും വരും. രണ്ടും ജപ്തി തന്നെ.രണ്ടിനും താങ്കൾ പറഞ്ഞ നടപടി ക്രമങ്ങൾ ബാധകം. റവന്യൂവിൽ നിന്നു വില്ലേജു ഓഫീസ്സറോ ഡപ്പിടി തഹസിൽദാറോ വരുമ്പോൾ കോടതിയിൽ നിന്നും ആമീൻ വരും. ആമീന്റെ ജപ്തിക്കു ചെണ്ട അടിയും കൂട്ടുണ്ടു. എന്തായാലും മാനത്തു നിന്നും വെള്ളിടി ഇറങ്ങുന്നതു പോലെ യാണു ജപ്തിയെ ഇരകൾ കാണുന്നതു.

  ReplyDelete
 4. ഒരു സംശയം,
  ബ്ലോഗ് സ്ഥാവരവസ്തുവായോണോ ജംഗമവസ്തുവായാണോ ജപ്തി ചെയ്യുക?
  :)

  ReplyDelete
 5. പുത്തനറിവുകളാണല്ലോ ഇവയെല്ലാം. നന്നായിട്ടുണ്ട്.

  ReplyDelete
 6. പുതിയ അറിവാണ്... നന്ദി :)

  ReplyDelete
 7. ഷരീഫിക്ക പറഞ്ഞപ്പഴാ ചെണ്ടയുടെ കാര്യമോര്‍ത്തത്. ഉള്ളതെല്ലാം വാരിക്കെട്ടുമ്പോള്‍ ചെണ്ടകൊട്ടി ഒന്നു സന്തോഷിപ്പിയ്ക്കുകയെങ്കിലും ചെയ്യുന്നത് നല്ലതുതന്നെ...

  വികടശിരോമണി: ബ്ലോഗ് അതെഴുന്നവന്റേതല്ല, അതു വായനക്കാരുടേതാണ്. അതിനാല്‍ ജപ്തി ചെയ്യാനാവില്ല.

  ഇവിടെ മിണ്ടിപ്പോയവര്‍ക്കും മിണ്ടാതെ പോയവര്‍ക്കും നന്ദി...

  ReplyDelete
 8. എത്ര കൃത്യമായ വിവരണം.ജപ്തി ചെയ്യപ്പെടുകയോ,ചെയ്യുകയോ ഏതിനാണ്‌ ഭാഗ്യമുണ്ടായത്‌?

  ReplyDelete
 9. enthupatti ungane oru postidan valla japthiyumaayo?

  ReplyDelete
 10. പുതിയ അറിവുകള്‍ . നന്ദി.
  ജപ്തി അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ.

  ReplyDelete
 11. കളിയായി പറയുന്ന കാര്യങ്ങള്‍ പ്രസക്തിയുള്ളതാണ്.ഇതൊക്കെ ഈ തലയില്‍ നിന്നു തന്നെയാണോ വരുന്നത്?

  ReplyDelete
 12. ഇങ്ങനെ ഒരു അറിവ് ആദ്യമായിട്ടാണ് .

  ReplyDelete
 13. ആമീന്‍....

  (ശരീഫ്ക്ക പറഞ്ഞ ആമീന്‍ അല്ല കേട്ടോ)

  ReplyDelete