Pages

Mar 30, 2010

കൊട്ടോട്ടിക്കാരന് ഒരു വയസ്സ്

എന്റെ പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി ബൂലോകത്തു കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്. ബഷീര്‍ പൂക്കോട്ടൂര്‍ എന്ന ബ്ലോഗര്‍ പരിചയപ്പെടുത്തിത്തന്ന ബെര്‍ലിത്തരങ്ങളാണ് ഞാന്‍ ആദ്യം വായിച്ചത്. പിന്നെ രണ്ടുകൊല്ലക്കാലം നെറ്റ് സൌകര്യമുള്ളിടത്തു ചെല്ലുമ്പോള്‍ ബെര്‍ളിത്തരങ്ങളിലും തുടന്ന് കമന്റുകളിലൂടെ കയറി മറ്റുള്ളവരുടെ പോസ്റ്റുകളിലെത്തുകയും ചെയ്യുകയായിരുന്നു പതിവ്. 2008 ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് ഒരു ബ്ലോഗു തുടങ്ങിയാലോ എന്ന് ആലോചിച്ചത്. ഒന്നുമറിയാതെ ഒരു ജോക്കര്‍ ടെമ്പ്ലേറ്റും വച്ച് കല്ലുവെച്ച നുണ തുടങ്ങി. വായനക്കാരോ കമന്റുകളോ ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ കമന്റുന്ന ശീലവുമില്ലായിരുന്നു. അതെങ്ങനെയാണെന്നറിയില്ലായിരുന്നു എന്നതാണു സത്യം. നാലഞ്ചു പോസ്റ്റുകള്‍ മാത്രമാണ് അതിലുള്ളത്.

അന്നു തുടങ്ങിയ കല്ലുവച്ചനുണയുടെ വിലാസം മറന്നു. അനാഥമായി അതു ബൂലോകത്തു കിടക്കുന്നുണ്ടാവണം. ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുക്കേണ്ട സാഹചര്യം വന്നത് 2009 ജനുവരിയിലാണ്. ആ മാസത്തില്‍ത്തന്നെ കല്ലുവെച്ച നുണ വീണ്ടും തുടങ്ങി. പോസ്റ്റുകള്‍ എങ്ങനെ എഴുതണമെന്നറിയില്ലായിരുന്നു. എന്തൊക്കെയോ എഴുതിക്കൂട്ടി. തനിമലയാളത്തില്‍ ലിസ്റ്റു ചെയ്തെന്നു തോന്നുന്നു, ആര്‍ക്കും ഞാന്‍ കമന്റിയില്ലെങ്കിലും ചില്ലറ കമന്റുകള്‍ വന്നുതുടങ്ങി. പഴയ ജോക്കര്‍ ടെമ്പ്ലേറ്റുതന്നെയായിരുന്നു അതിനും. ടെമ്പ്ലേറ്റു മോശമായി തോന്നി, പലരും അതു മാറ്റാനും പറഞ്ഞു. മാറ്റാനറിയാത്തതിനാല്‍ ആബ്ലോഗും ഡിലീറ്റി. പിന്നെ തുടങ്ങിയതാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കല്ലുവെച്ച നുണ.

ഇങ്ങനെ പലപ്രാവശ്യം മണ്ടത്തരവും വിഡ്ഢിത്തരവും കാട്ടിയ കല്ലുവെച്ച നുണ തുടങ്ങിയത് 2009 മാര്‍ച്ചിലാണെന്നാണ് എന്റെ ഓര്‍മ്മ. ഫോളോവര്‍ക്ക് എന്റെ പഴയ പോസ്റ്റുകള്‍ ഞാന്‍ ഡിലീറ്റിയതുള്‍പ്പടെ കാണാന്‍ കഴിയുമെന്ന അറിവില്‍ അങ്ങനെ നോക്കുമ്പോള്‍ പഴയ പോസ്റ്റുകളൊന്നും കണ്ടില്ല. അതിനാല്‍ത്തന്നെ ബ്ലോഗിന്റെ ജന്മദിനവും എനിയ്ക്കറിയില്ല. എന്റെ ജന്മദിനത്തിന്റെ കാര്യവും അതുപോലെതന്നെ. 1973-74 വര്‍ഷങ്ങളിലെവിടെയോ ആണ് ആ സംഭവമെന്നു മാത്രമറിയാം. തല്‍ക്കാലം സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ള 7/5/1975 അനുസരിച്ച് മുന്നോട്ടു നീങ്ങുന്നു.

ബൂലോകത്തുള്ളവരെല്ലാം കൃത്യമായി അവരുടെ ബ്ലോഗിന്റെ വാര്‍ഷികം ആഘോഷിയ്ക്കുന്നതു കണ്ടിട്ട് എനിയ്ക്ക് അസൂയ സഹിയ്ക്കാന്‍ വയ്യ. അതിനാല്‍ ഈ ഭൂലോക വിഡ്ഢിദിനത്തില്‍ എന്റെ ബൂലോകത്തെ ഒന്നാം വാര്‍ഷികം ആഘോഷിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ജന്മദിനം പോലെതന്നെ ബ്ലോഗിന്റെ ജന്മദിനവും അജ്ഞാതമായി കിടക്കട്ടെ. ഈ കുറഞ്ഞ കാലയളവില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ എനിയ്ക്കു ലഭിച്ചത് ബൂലോകത്തു വന്നതുകൊണ്ടാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഞാനോ എന്റെ പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ഞാന്‍ ക്ഷമ ചോദിയ്ക്കുന്നു. ഒട്ടും പരിചിതമല്ലാതിരുന്ന ബൂലോകത്ത് എന്നെ കൈപിടിച്ചു നടക്കാന്‍ പഠിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത എന്റെ സുഹൃത്തുക്കളോട് എന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

അഖില ലോക വിഡ്ഢിദിനത്തില്‍ പിറന്നാള്‍ ആഘോഷിയ്ക്കാന്‍ തീരുമാനിച്ച ഈ വേളയില്‍ എന്റെ ബൂലോക പിറന്നാള്‍ സദ്യയായി ഒരു കരോക്കെ കുഴല്‍‌പ്പാട്ട് സമര്‍പ്പിയ്ക്കുന്നു. ചില്ലറ കുഴപ്പങ്ങളുണ്ടെന്നറിയാം. ശാസ്ത്രീയമായി പഠിയ്ക്കാത്തതിന്റെ കുറവാണ്, ക്ഷമിയ്ക്കുക. കുഴപ്പങ്ങളില്ലാതെ ഗിറ്റാറില്‍ വായിച്ചു പോസ്റ്റാന്‍ ശ്രമിയ്ക്കാം. തല്‍ക്കാലം ഈ ചെറിയ സദ്യ കഴിയ്ക്കുക. സദ്യയ്ക്കു ശേഷം പാചകം എങ്ങനെയുണ്ടെന്നു പറയാന്‍ മറക്കരുത്.

48 comments:

 1. ആദ്യമായി ആശംസകള്‍ നേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അനേക വര്‍ഷങ്ങള്‍ ബ്ലോഗില്‍ ഐശ്വര്യപൂര്‍ണമായി നിലനില്‍ക്കട്ടെ എന്നാശംഷിക്കുന്നു.
  പിറന്നാളിന് തിരഞ്ഞെടുത്ത തിയതി കൊള്ളാം!

  കുഴല്‍പ്പാട്ട് അസ്സലായി, അചിനന്ദനങ്ങള്‍

  ReplyDelete
 2. ‘വെരി വെരി ഹാപ്പി ബ്ലൊര്‍ത്ത് ഡെ’
  സദ്യ കേള്‍ക്കാന്‍ നല്ല ടേസ്റ്റ്.. :)

  ReplyDelete
 3. Happy Birthday to you.

  നാട്ടുകാരുടെ മൊത്തം ഉറക്കം കളയുന്ന, കുഴൽ വിളികളുമായി, ഇനിയും ഒത്തിരി വർഷം ഇവിടെ കിടന്ന് കറങ്ങുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  കുഴൽവിളി കേട്ടില്ല. കേട്ടിട്ട്‌ അഭിപ്രായം കോട്ടാം.

  Sulthan | സുൽത്താൻ

  ReplyDelete
 4. ബ്ലിറന്നാളാശം സകൾ

  ReplyDelete
 5. എന്തായാലും പിറന്നാള്‍ ആശംസകള്‍ പിടിയ്ക്കൂ മാഷേ. കുഴല്‍വാദ്യം കേട്ടില്ല, കേള്‍ക്കട്ടെ

  ReplyDelete
 6. ആശംസകൾ, കൊട്ടോട്ടീ!

  ഒരു വർഷത്തിലും എത്രയോ അധികം പരിചയമുള്ളപോലെ!

  (എന്നെങ്കിലും ഞാനും ആഘോഷിക്കും ഒരു പിറന്നാൾ, ഒന്നാമത്തേതാവില്ല എന്നു മാത്രം!)

  ReplyDelete
 7. പ്രിയ കൊട്ടോട്ടി,

  എല്ലാ ആശംസകളും നേരുന്നു.

  ഞാനുമുണ്ട് താങ്കളുടെ കൂടെ സ്കൂൾ സർട്ടിഫിക്കറ്റിലെ ഡേറ്റുമായി :)

  ReplyDelete
 8. അപ്പോള്‍ പിന്നെ ഇരിക്കട്ടെ ഒരാശംസ എന്റെ വക..

  ReplyDelete
 9. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 10. ആഘോഷം നടത്താനും ഒരു കാരണം...

  ReplyDelete
 11. ശാബുവിന്റെ പാട്ടും കേള്‍ക്കാം പോസ്റ്റുകള്‍ വായിക്കേം ചെയ്യാം.

  പാചകമല്ല, ലാസ്റ്റ് കിട്ടിയ പാല്‍പായസത്തിന്റെ മധുരം കുറച്ച് നേരത്തേക്കെങ്കിലും ചുണ്ടിലുണ്ടാവും.
  കളഭം തരാം...

  ആശംസകള്‍...

  ReplyDelete
 12. ആശംസകള്‍. ഒരു വര്‍ഷമേ ആയുള്ളൂ, പക്ഷേ ഒരുപാട് കാലമായി പരിചയമുള്ളപോലെ.
  കുഴല്‍വിളി കേട്ടിട്ടില്ല, കേള്‍ക്കാന്‍ പോകുന്നു.

  ReplyDelete
 13. കൊട്ടോട്ടിക്കാരന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍!
  ഇനിയും ഇനിയും കുറെ വാര്‍ഷികങ്ങള്‍ ആഘോഷിക്കട്ടെ..

  ReplyDelete
 14. വയസ്സ് ഒരു പ്രശ്നമല്ലെന്നെ.
  :)

  ആശംസകള്‍

  ReplyDelete
 15. ആശംസകള്‍
  കുഴല്‍ വിളി പല പ്രാവശ്യം കേട്ടു lovely

  ReplyDelete
 16. പിറന്നാളാശംസകള്‍,ഇനിയും എഴുതൂ എഴുതികൊണ്ടേയിരിക്കൂ.കുഴല്‍ വിളിയും നന്നായി.

  ഷാജി ഖത്തര്‍.

  ReplyDelete
 17. കൊട്ടോട്ടീ,നേരില്‍ കണ്ടപ്പോള്‍ നിങ്ങടെ വയസ്സ്
  ചോദിക്കാനിരുന്നതാ...അങ്ങിനെ ചോദിക്കാതെ
  വിട്ടത് നന്നായി..! ഒരു ആണ്ടില്‍ഇത്രേമൊക്കെ
  കൊട്ടിത്തീര്‍ത്തല്ലോ...
  നല്ല സദ്യ...മൂന്ന് ചിന്ന കാര്‍ണോമ്മാരേം
  ഉള്‍പ്പെടുത്തായിരുന്നില്ലേ,സദ്യയില്‍...

  ആശംസകള്‍
  (പ്രൊഫൈലിലെ പോട്ടത്തിനൊരു നാളിലും
  പ്രായം വര്‍ദ്ധിക്കില്ല,എന്നൊരാശ്വാസം...)

  ReplyDelete
 18. പിറന്നാള് ഒരു വർഷം കൂടി കടന്നു പോയെന്ന ദു:ഖ സത്യം ഓർമ്മപ്പെത്തുമ്പോൾ സന്തോഷിക്കുവാൻ കഴിയുമോ ? വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇവിടെ എവിടെയെങ്കിലും കഴിഞ്ഞുകൂടുവാൻ കഴിയട്ടെ .

  കുഴൽ വിളികേട്ടു.നന്നായി ശാസ്ത്രീയമായി അഭ്യസിച്ചില്ലെങ്കിൽ കൂടി .ഇനിയും കൂടുതൽ വായിക്കാൻ കഴിയട്ടെ .ആശംസകൾ

  ReplyDelete
 19. പിറന്നാളിലൊന്നും എനിക്ക് വിശ്വാസം ഇല്ല. എന്നാല്‍ സദ്യ ഭേഷായി. ശാസ്ത്രീയമായി അഭ്യസിക്കാത്ത ഈ കുഴല്‍വിളി എനിക്കും ഒന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്.

  ReplyDelete
 20. വാര്‍ഷികാഘോഷം ഗംഭീരമായി!! അതി മനോഹരമായ കുഴല്‍ വാദ്യം! . നന്നായി എഴുതി നന്മകള്‍ നേരുന്നു !!

  ReplyDelete
 21. ആയുരാര്യോഗ്യ സൗഖ്യം നേര്‍ന്നു കൊള്ളുന്നു.

  പിന്നെ പിറന്നാളായിട്ട് ഞങ്ങളാണ്‌ പിറന്നാള്‍ സമ്മാനം തരേണ്ടത് പകരം ഞങ്ങള്‍ക്ക് സമ്മാനം തന്നു.. ഈ മനോഹരമായ പാട്ട്!! നന്നായി ആസ്വദിച്ചു..നന്ദി.

  ReplyDelete
 22. എല്ലാ ആശംസകളും നേരുന്നു.....

  ReplyDelete
 23. ഇനിയുമൊരുപാട് കാലമീ ബൂലോകത്ത്
  ഉണ്ടാകട്ടെ..
  :)

  ReplyDelete
 24. കൊട്ടോട്ടീ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍… അവസാനം തന്ന സദ്യ വല്ലാതങ്ങ് ഇഷ്ടമായി. അതിനു നന്ദിയും പറയുന്നു.. ബൂലോകത്ത് ഒരായിരം പൂര്‍ണ്ണ ചന്ദ്രനെ കൊട്ടോട്ടിക്ക് കാണാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു.

  ReplyDelete
 25. ആശംസകള്‍...... :-)

  ReplyDelete
 26. ഹാപ്പി ബര്ത്ഡേ മാഷെ....

  ReplyDelete
 27. പിറന്നാള്‍ ആശംസകള്‍ കൂട്ടുകാരാ :)

  ReplyDelete
 28. ആശംസകള്‍.
  Palakkattettan.

  ReplyDelete
 29. enteyum asamsakal.alla oru samshayam kuzal vili matrame ullo?kudikano matoo undo?malaylikalude aghoshangal atokkeyalle?

  ReplyDelete
 30. കൊണ്ടോട്ടി, അപ്പൊ ഇജ്ജും വയസ് അറിയിച്ചു അല്ലെ ..?

  പിന്നെ സദ്യ ... സൂപ്പര്‍ കേട്ടോ. എല്ലാവിധ ആശംസകളും

  ReplyDelete
 31. കൊട്ടോട്ടി
  വാര്‍ഷികം അറിഞ്ഞില്ല. പണ്ടെന്നോ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ചാലിയാര്‍ കരയില്‍ കണ്ട ഓര്‍മ്മയുണ്ട്. പിന്നെ ഇവിടെ കണ്ടപ്പോഴാണ് വാര്‍ഷികം ആഘോഷിച്ചു കഴിഞ്ഞ വിവരം അറിയുന്നത്. വൈകിയാണെങ്കിലും എന്റെ ആശംസകള്‍. ഇതോടെ നിര്‍ത്തണ്ട. പോട്ടെ അങ്ങോട്ട്‌ മുന്നോട്ടു. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 32. ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now http://www.mittayi.com

  ReplyDelete
 33. ഉടനെയെങ്ങും അങ്ങോട്ട്‌ പോകാതെ ,ഇവിടെത്തന്നെ നില്‍ക്കട്ടെ അനേക വര്‍ഷം....... ഹ ഹ ഹ

  ReplyDelete
 34. ബൂലോഗത്തെ പിറന്നാൾ ആശംസകൾ....
  കുഴൽ പാട്ട് കേട്ടിട്ടില്ല .കേൾക്കട്ടെ

  ReplyDelete
 35. ഒന്നാം വാര്‍ഷിക ആശംസകള്‍ കൊട്ടോട്ടിക്കാര.. !!!

  ReplyDelete
 36. അങ്ങിനെ കല്ലുവെച്ച നുണയനും വയസ്സറിയിച്ചു. കുഴലൂത്തു വളരെ നന്നായി. എന്റെ വക പിറന്നാള്‍ സമ്മാനമായി താങ്കളുടെ മറ്റൊരു കുഴലൂത്ത് ഞാന്‍
  ഇവിടെ ഉപയോഗിച്ചിരിക്കുന്നു. നാലു പേര്‍ കേള്‍ക്കട്ടെ!. ആശംസകള്‍ നേരുന്നു.

  ReplyDelete
 37. കൊട്ടോട്ടീ ‘കളഭം തരാം...’ എനിക്കും തരണം. ഡൌണ്‍ലോഡ് ലിങ്ക് തരൂ പ്ലീസ്. ഇന്നാണിതു കണ്ടത്.

  ആശംസകള്‍ ഒന്നാം പിറന്നാളിന്.

  ReplyDelete
 38. പിറന്നാളാശംസകള്‍ ശ്രീ.കൊട്ടോട്ടീ...

  ReplyDelete
 39. കൊട്ടോട്ടീ....താമസിച്ചതിനു ക്ഷമിക്കൂ....

  ആ‍ശംസകള്‍.....

  ReplyDelete
 40. പാട്ട് കേമം !
  ഒരു കൊല്ലത്തെയീ കൊട്ടുകൾ കെങ്കേമം ! !
  ഇനിയും എല്ലാരംഗത്തും ബൂലോഗത്ത് അതികേമനാകട്ടേയെന്നാശംസിച്ചു കൊള്ളുന്നൂ...

  ReplyDelete
 41. ആശംസകള്‍ കൊട്ടോട്ടി... :-)

  ReplyDelete