Pages

Nov 29, 2010

മഴ കാണാന്‍ മാത്രം ഒരു യാത്ര

വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്ളപ്പോള്‍ അതിനെ പുറം കാലുകൊണ്ടു തൊഴിച്ചെറിഞ്ഞ് കന്യാകുമാരിയില്‍ സൂര്യാസ്തമയം കാണാന്‍ പോയ കൊട്ടോട്ടിക്ക് അതിലും വലുത് വരണമെന്ന് നിങ്ങള്‍ പറയുമെന്നെനിക്കറിയാം. അറിഞ്ഞുതന്നെ വടിതരുന്നു മതിയാവോളം തല്ലിക്കോളൂ... കൊള്ളാതെ നിവൃത്തിയില്ലല്ലോ..

കുടുംബത്തെ നേരത്തേതന്നെ നാട്ടിലേക്കു പായ്ക്കപ്പു ചെയ്തതിനാല്‍ ഒരു അടിച്ചുപൊളി യാത്രയ്ക്കൊരുങ്ങിയാണു റയില്‍‌വേ സ്റ്റേഷനിലെത്തിയത്. അതും പെരുന്നാളിന്റെ രണ്ടു ദിവസം മുമ്പ്. ഉന്തിത്തള്ളി ജനറലില്‍ ഒരു യാത്ര കൊതിച്ച് ജനറല്‍ ബോഗിയ്ക്കടുത്തെത്തിയപ്പൊ ഉന്താന്‍ പോയിട്ട് കാലെടുത്തു വയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ മാവേലി എക്സ്പ്രസ് എന്നെ കൊഞ്ഞനം കാട്ടി കടന്നുപോയി. മലബാറിലും സ്ഥിതി അതുതന്നെ. അന്നത്തെ ഉറക്കം റയില്‍‌വേ സ്റ്റേഷനിലാക്കി. പിറ്റേന്നു രാവിലേ എക്സിക്യുട്ടീവില്‍ ആലപ്പുഴവരെ. അവിടന്ന് ഏതോ പണ്ടാരത്തില്‍ കൊല്ലത്തിറങ്ങി. പെരുന്നാള്‍ത്തലേന്ന് രാത്രി വീട്ടിലെത്തിയപ്പൊ ഏതാണ്ടൊരു പരുവമായി.

പെരുന്നാള്‍ സല്‍ക്കാരമൊക്കെക്കഴിഞ്ഞ് നേരേ അളിയന്റെ വീട്ടിലേക്ക്. കുടുംബസമേതം ഞങ്ങളെ അളിയന് ആദ്യമായാ ഇത്ര വിശാലമായി കിട്ടിയത്. പിറ്റേന്ന് ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. തിരുവനന്ദപുരം മൃഗശാല പുണ്യ ദര്‍ശനം, ആക്കുളം കായലിലൂടെ ബോട്ടുയാത്ര, കൊച്ചുവേളി സന്ദര്‍ശനം, ശംഖുമുഖം ദേവിയെക്കാണല്‍ അങ്ങനെ ഒരു ചെറിയ പദ്ധതി ഞാന്‍ മുന്നോട്ടുവച്ചു. അതു കോറം തികച്ചു കൈയടിച്ചു പാസാക്കി. ഒരു ക്വാളിസും ബുക്കു ചെയ്തു. പൊരിച്ച കോഴിയും നെയ്ച്ചോറും ബിരിയാണിയും എല്ലാം കൂടി കലപില കൂട്ടിയതിനാലും പിറ്റേന്ന് അതിരാവിലേതന്നെ ഏകദിന ടൂര്‍ ഓപ്പണ്‍ ചെയ്യേണ്ടതിനാലും വേഗത്തില്‍ പുതപ്പിനുള്ളില്‍ കയറി.

വണ്ടി നേരേ തിരുവോന്തരം ലക്ഷ്യമാക്കി കുതിപ്പിച്ചു. മൃഗശാലയ്ക്കടുത്തെത്തിയപ്പോള്‍ അളിയനൊരു പൂതി, യാത്ര കന്യാകുമാരിയിലേയ്ക്കാക്കിയാലോന്ന്, നേരേ കേപ്‌കോമോറിനിലേക്ക്. ഇടയ്ക്ക് കൂടെക്കരുതിയ ബിരിയാണിയും ഫിനിഷിംഗ് പോയിന്റിലെത്തിച്ച് വണ്ടി വീണ്ടും തെക്കോട്ടുതന്നെ പാഞ്ഞു.

കന്യാകുമാരിയ്ക്ക് ഞങ്ങളെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു, പെട്ടെന്ന് മാനമിരുണ്ടു. ഒപ്പം ഞങ്ങളുടെ മനസ്സുമിരുണ്ടു. മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. പാര്‍ക്കുചെയ്യാന്‍ സ്ഥലമന്വേഷിച്ചു മടുത്തപ്പോള്‍ ഇന്ത്യന്‍ മണി അന്‍പതു മുടക്കാന്‍ തന്നെ തീരുമാനിച്ചു. കന്യാകുമാരി ബീച്ചില്‍ പാര്‍ക്കിംഗ് ഏരിയയിലിരുന്ന് രണ്ടു മണിക്കൂറിലേറെ മഴ കണ്ടു. ഇടയ്ക്ക് മഴത്തുള്ളിയുടെ കനം കുറയുമ്പോള്‍ ദൂരെ സ്വാമി വിവേകാനന്ദന്‍ ഞങ്ങളെ നോക്കി കളിയാക്കുന്നതും കണ്ടു. കന്യാകുമാരിയിലേക്ക് യാത്ര സ്പോണ്‍സര്‍ ചെയ്ത അളിയന്‍ വീടെത്തുവോളം ഒന്നും മിണ്ടിക്കണ്ടില്ല. പാഴായിപ്പോയ കന്യാകുമാരി യാത്രയുടെ ഓര്‍മ്മ എക്കാലവും നിലനിലര്‍ത്താന്‍ നല്ല മുഴുത്ത കോഴിക്കാലൊരെണ്ണം ഞാന്‍ വീണ്ടുമെടുത്തു.

35 comments:

 1. വിവേകാനന്ദന്റെ അടുത്ത് പോയില്ലേ എന്താ.. കോഴിക്കാല് കുറെ തിന്നെല്ലേ പിന്നെന്താ വേണ്ടേ

  ReplyDelete
 2. അപ്പോൾ ബൂലോഗരില്ലാത്ത സ്വന്തം കുടുംബാംഗങ്ങളൂമായി മീറ്റും നടത്തും അല്ലേ...
  കൊള്ളാം ....
  കന്യാകുമാരിയിൽ ഒരു കടംകഥ കൂടി ബാക്കിയാക്കി പോന്നു അല്ലേ...

  ReplyDelete
 3. താങ്ക്സ് കൊട്ടോട്ടി സര്‍ ...

  പാഴായിപ്പോകുന്ന യാത്രകളുടെ ഓര്‍മ്മ എക്കാലവും നിലനിലര്‍ത്താന്‍ നല്ല ഔഷധം കാട്ടിതന്നതിനു ..മുഴുത്ത കോഴിക്കാലൊരെണ്ണം..

  കന്യാകുമാരിയില്‍ പോയിട്ടനെന്കിലും നല്ല ഒരു മഴ കണ്ടില്ലേ ...

  ReplyDelete
 4. ഹഹ്ഹ മഴ തോരുമ്പോള്‍ അകലെയിരുന്നു വിവേകാനന്ദന്‍ കളിയാക്കിയല്ലേ...
  പാവം അളി...

  ReplyDelete
 5. സാരല്യ..എല്ലാവരുമൊന്നിച്ച് ഒരു യാത്രയും ചെയ്തു. നല്ലൊരു മഴയും കണ്ടു.

  കൈകൊണ്ട് മഴ പെയ്യിപ്പിക്കുന്ന അല്‍ഭുതവിദ്യ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ദേ, കാണൂ.

  ReplyDelete
 6. കന്യാകുമാരിയിലെ മഴ എന്നുപറഞ്ഞാല്‍ അത് ഒരു സംഭവമാ ... ......
  സാരമില്ല ഇതിലും നല്ല മഴ അടുത്ത ട്രിപ്പില്‍ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു !!!!!

  ReplyDelete
 7. മഴ കാണാനും വേണം യോഗം..! മഴ കൊണ്ട യോഗം മാറിയോ..? കോഴിക്കാല്‍ കടിച്ച് വലിക്കുമ്പോ,ആ പാവം കുമാരനെ ഒന്നോര്‍ക്കായിരുന്നില്ലേ..?

  ReplyDelete
 8. മഴയുടെ ഭംഗി ആസ്വദിക്കാന്‍ ഇതുപോലെ മഴ തന്നെ കരുതണം...

  ReplyDelete
 9. കോഴിക്കാല് വിടണ്ടാ ! :)

  ReplyDelete
 10. ഇങ്ങനെ കോഴി കഴിച്ചു കഴിച്ചു കോഴിയുടെ സ്വഭാവം വരാതെ സൂക്ഷിക്കണം..

  ReplyDelete
 11. "കല്ലു വെച്ച നുണകള്‍" എന്നു ഹെഡ്ഡറില്‍ കാണുന്നു...പോസ്റ്റിന്റെ ലേബലില്‍ ഓര്‍മ്മക്കുറിപ്പുകള്‍...

  അതു കൊണ്ട് ഒന്നു ചോദിച്ചോട്ടെ....?
  ഇതെല്ലാം നടന്നത് തന്നെയാണോ...?

  എന്തോ...എന്നെ ആരോ വിളിച്ചൂന്നു തോന്നുന്നു...

  ReplyDelete
 12. എന്നാലും കന്യാകുമാരിയിലെ മഴ കണ്ടല്ലോ!

  ReplyDelete
 13. ഒഴാക്കന്‍: ആ കോഴിക്കാലുകള്‍ മാത്രമാ ഒരാശ്വാസം..

  ബിലാത്തിച്ചേട്ടാ: മീറ്റില്ലെങ്കില്‍ പിന്നെന്തു രസം... ഹരീഷിന്റെ പുസ്തക പ്രകാശനത്തിനു പോകാന്‍ കഴിഞ്ഞില്ല ഈ മഴയാത്ര കാരണം. അതാ സങ്കടം.

  ഫൈസു: ഈ ഓര്‍മ്മകള്‍ക്കു പഴക്കം കുറവാണ്. ഫൈസു നാട്ടിലെവിടാ....?

  ഹായ് ജുനൈത്, സത്യത്തില്‍ അതൊരു കളിയാക്കലായാ എനിയ്ക്കു തോന്നിയത്.

  രമേശ് അരൂര്‍: നന്ദി

  വായാടി: ശരിയാ, ചെറായി യാത്രയ്ക്കു ശേഷം അങ്ങനെ ഒരു യാത്ര ആദ്യമായിട്ടായിരുന്നു.. അദ്ഭുത വിദ്യ നോക്കട്ടെ..

  രമണിക: ഇതിനെയാണ് ഒര്‍ജിനല്‍ അനുഗ്രഹം എന്നുപറയുന്നത്... ഹഹഹ...

  ഹാറൂനിക്ക: കുമാരന്റെ ശാപമാന്നാ എനിക്കും തോന്നണത്....

  അനില്‍ മാഷേ: നമ്പര്‍ മിസ്സായി, അതാ വിളിക്കാത്തത്. ഒന്നു മെയ്‌ലിയേക്കണേ...

  മുനീര്‍: അതൊരു ഒന്നൊന്നര മഴയായിരുന്നു

  തെച്ചിക്കോടന്‍: അതു ഞമ്മള് മയ്യിത്തായാലും ബിടൂല്ലാ...

  കുറുമ്പടി: പൊരിച്ച കോഴുയുടേയോ അതോ....

  റിയാസ്: ഒരു മുന്‍‌കൂര്‍ ജാമ്യം നല്ലതല്ലേ മാഷേ... അതാ...

  എഴുത്തുകാരിച്ചേച്ചി: മഴ കാണണമെങ്കില്‍ കന്യാകുമാരീലെ മഴ കാണണം....!

  വന്നവര്‍ക്കെല്ലാം ഓരോ കോഴിക്കാല്‍... ഇനി വരുന്നവര്‍ കോഴിക്കൈ കൊണ്ടു തൃപ്തിപ്പെടട്ടെ... ആരെങ്കിലും വെജിറ്റേറിയനുണ്ടോ...

  ReplyDelete
 14. മഴയെ പേടിച്ചു പെട്ടന്ന് ഓടാണ്ടായിരുന്നു...ഞങ്ങള്‍ക്ക് നല്ലൊരു കന്യാകുമാരി വിവരണം നഷ്ട്ടപെട്ടില്ലേ ..

  ReplyDelete
 15. എന്തായാലും
  നല്ല ഒരു മഴ കണ്ടില്ലേ ...

  ReplyDelete
 16. ഹും .വിവേകാനന്ദനെ കാണാന്‍ പോയപ്പോ അങ്ങോര്‍ക്കൊരു കോഴിക്കാല് കൊണ്ടോയില്ലല്ലോ അതാ അതാ മഴ പെയ്തേ !! പാവം വെജിറ്റേറിയന്മാരോട് ഇങ്ങനെ ചെയ്യാവോ :(

  ReplyDelete
 17. സലീം : മഴ ഞങ്ങളെപ്പേടിച്ച് ഓടാതിരുന്നാ പിന്നെന്തു ചെയ്യാനാ....

  അബ്ദുല്‍ ജിഷാദ് : നല്ല അടിപൊളി മഴ ഇത്ര ലൈവായി ആദ്യമാ...

  ജീവി : വിവേകുസ്വാമി വെജിയോ നോണ്‍ വെജിയോ..

  ReplyDelete
 18. പണികിട്ടിയല്ലേ? എനിക്കിഷ്ടായി......എനിക്കതു ഭയങ്കര ഇഷ്ടായി..:)

  ReplyDelete
 19. മഴ കാണാൻ കന്യാകുമാരിക്കു.നന്നായിരിക്കുന്നു

  ReplyDelete
 20. മഴ കാണാന്‍ കന്യാകുമാരിക്ക്

  അതും വാടകക്കാറില്‍

  ബെസ്റ്റ് ടൈം. ബെസ്റ്റ് വിഷസും

  ReplyDelete
 21. കന്യാകുമാരിയിലെ മഴ എങ്ങനാ,,, നമ്മുടെ നാട്ടിലെ മഴ പോലെ തന്നെയാണോ ? അതോ താഴേന്നു മുകളിലോട്ടാണോ ? :)

  ReplyDelete
 22. അതു തിരോന്തരത്തിന്റെ ശാപം കാരണമാ...
  ആദ്യം തീരുമാനിച്ചത് മാറ്റിയില്ലെ...?!

  ആശംസകൾ...

  ReplyDelete
 23. കൊള്ളാം....മഴ കണ്ടല്ലോ!

  ReplyDelete
 24. എന്നാലും മഴ കാണാന്‍ പറ്റിയില്ലേ

  ReplyDelete
 25. മഴ കാണാന്‍ വൈകി.എന്നാലും സാരമില്ല കോഴിന്റെ കൈയ്യായാലും ഖുശീ.പോന്നോട്ടെ..

  ReplyDelete
 26. മഴ ........
  എത്ര കണ്ടാലും മതിയാവാത്ത മഴ

  ReplyDelete
 27. മഴ പേടിച്ച് കന്യാകുമാരീ ചെന്നപ്പോ.
  കോഴിക്കാലോണ്ടേRu കിട്ടി...

  ReplyDelete
 28. mazha vallaatha orau anubhavam thanne..... aashamsakal

  ReplyDelete
 29. :)
  തിരോന്തരമാണ് ശരിയായ പദം :))

  യാത്ര തുടരട്ടെ :)

  ReplyDelete
 30. തിരോന്തരത്തെ “വ്യേളി“യും, “ആക്കോളോം” ശംഖുമൊഖോം ഒക്കെ കളഞ്ഞിട്ടല്ലേ കന്യാകുമാരിയ്ക്ക് പോയത്....അങ്ങനെ തന്നെ വേണം....

  ReplyDelete
 31. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയില്‍ കാണാന്‍ പറ്റിയ ഒരിടമുണ്ട്‌ . ഒന്ന് കണ്ടു നോക്ക് . തീര്‍ച്ചയായും ഇഷ്ടപെടും .
  ചിതറാല്‍ എന്നാണ് പേര് . ഒരു പഴയ ജൈന ക്ഷേത്രം .
  http://madhumaamman.blogspot.com/2010/12/blog-post_28.html

  ReplyDelete
 32. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

  ReplyDelete