Pages

Mar 16, 2011

നീസാമോള്‍ക്കു വേണ്ടി

പ്രിയ സുഹൃത്തുക്കളെ,

ബൂലോകത്ത് പലവിധത്തില്‍, കഴിയാവുന്നതരത്തില്‍ പല സഹജീവികളേയും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള നിങ്ങളോട് ഒരു സഹജീവന്‍ നിലനിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇതു കുറിയ്ക്കുന്നത്. ഏറെക്കാലമായി നമ്മുടെയൊക്കെ ബ്ലോഗുകള്‍ വായിയ്ക്കുന്ന, എന്നാല്‍ ബ്ലോഗ് എഴുതുന്നത് എങ്ങനെയെന്നറിയാത്തതിനാല്‍ ബൂലോകത്തു വരാന്‍ വൈകിയ മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.

ബൂലോകത്തിന് അകത്തും പുറത്തുമായി അനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രിയപ്പെട്ട ബ്ലോഗര്‍സമൂഹത്തിനു മുന്നില്‍ ഞാന് ഈ പ്രശ്നം വയ്ക്കുകയാണ്. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നമുക്കു സഹായിയ്ക്കാം.

PKMIC സ്കൂളില്‍ സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ രണ്ടാംക്ളാസ്സില്‍ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ മത്സരങ്ങളും ഉള്‍പ്പെട്ടിരുന്നു. അതില്‍ പങ്കടുക്കാന്‍ ചെന്നപ്പോള്‍ റഹ്‌മത്തുന്നീസ എന്ന ഈ കുട്ടിയുടെ കവിത കേള്‍ക്കാനിടയായി. തുടര്‍ന്നുള്ള പരിചയപ്പെടലിലാണ് അവളുടെ ബ്ലോഗു വായനയെക്കുറിച്ചറിഞ്ഞത്. ഗൂഗിളിന്റെ സൌജന്യ സേവനമാണെന്ന് അവള്‍ക്കു മനസ്സിലാക്കി കൊടുത്തതും ഞാന്‍ തന്നെയാണ്. തുടര്‍ന്ന് അവളുടെ ആവശ്യാര്‍ത്ഥം ഒരും ബ്ലോഗും തുടങ്ങാന്‍ സഹായിച്ചു.

കൃതി പബ്ളിക്കേഷന്‍സ് അടുത്തു പുറത്തിറക്കുന്ന കവിതാ സമാഹാരത്തില്‍ നീസാ വെള്ളൂരിന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ നല്ല കവിതകള്‍ അവള്‍ എഴുതിയിട്ടുണ്ട്. ചിലതെല്ലാം എന്റെ കയ്യിലുമുണ്ട്. ബൂലോകത്ത് നമുക്ക് ഒരുപാടു പ്രതീക്ഷിയ്ക്കാവുന്ന അവള്‍ ഇനി ഭൂലോകത്തു തുടരണമോയെന്നു തീരുമാനിയ്ക്കേണ്ടത് നമ്മളൊക്കെത്തന്നെയാണ്. ഭീമമായ ചികിത്സാചെലവു തരണംചെയ്യാന്‍ ബൂലോകവാസികള്‍ സഹായിയ്ക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. ബൂലോകത്ത് അവള്‍ അവസാനമിട്ട കവിത അറംപറ്റാതിരിയ്ക്കാന്‍ നമുക്കു ശ്രമിയ്ക്കാം.

പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട് താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്. Account No 31110163200 - Navas. SBI Malappuram (IFSC - SBIN0008659).
സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ ആ വിവരം അറിയിച്ചാല്‍ ഉപകാരമാവും.

40 comments:

 1. കഴിയും പ്പോലെ ഞാനും

  ReplyDelete
 2. എന്നാൽ കഴിയുംവിധം ഞാനും ചെയ്യാം

  ReplyDelete
 3. തീർച്ചയായും ഇതിലൊരു കണ്ണിയായി ഞാനുമുണ്ട്..

  ReplyDelete
 4. ഈ ജീവകാരുണ്യപ്രവൃത്തി സഫലമാകട്ടെ

  ReplyDelete
 5. let me try.praying
  too for her...

  ReplyDelete
 6. തീർച്ചയായും മനുഷ്യ....എത്തിച്ചിരിക്കും

  ReplyDelete
 7. എന്താണ് ചെയ്യേണ്ടത്
  ഇതിനു ആരെങ്കിലും മുന്‍കൈ എടുത്തു ഒരു രൂപം ഉണ്ടാക്കുക

  ReplyDelete
 8. കഴിഞ്ഞ പ്രാവശ്യം രാജേഷിന്റെ കാര്യം പോസ്റ്റ് ചെയ്തപ്പോള്‍ പറയാന്‍ വിചാരിച്ചതാ, കൊട്ടോട്ടിക്കു ഈ “നുണ” എന്ന വാക്ക് ബ്ലോഗില്‍ നിന്നു മാറ്റിക്കൂടെ?.ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും അവിടെ ഒരു “നുണ” യുടെ പ്രസക്തി മനസ്സിലാവുന്നില്ല?

  ReplyDelete
 9. എന്റൊരു ചെറിയ പങ്ക് ബാങ്കിലേക്ക് അയച്ചേക്കാം ഈ മാസം അവസാനം നാട്ടിൽ വരുമ്പോൾ.

  നീസയ്ക്ക് പെട്ടെന്ന് ആരോഗ്യം തിരിച്ച് കിട്ടുമാറാകട്ടെ എന്ന പ്രാർത്ഥനയും ഒപ്പമുണ്ട്.

  ReplyDelete
 10. ഇതൊക്കെയും കല്ലുവെച്ച നുണകളായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയല്ലാത്തതു കൊണ്ട് ‘കല്ലുവെച്ച നുണകള്‍’ എന്നു മുകളില്‍ കാണുമ്പോള്‍ ഒരു വിഷമം.

  പ്രാര്‍ത്ഥനയോടെ ഞാനും കൂടെയുണ്ട്. ചെറുതെങ്കിലും എന്നാല്‍ കഴിയുന്ന സഹായം എത്തിക്കാം.

  ReplyDelete
 11. ഇന്‍ഷാ അല്ലാഹ്...ഞാനും സഹായിക്കാം.

  ReplyDelete
 12. കഴിയാവുന്നത് ചെയ്യാം.
  പിന്നെ, ഈ ലിങ്ക് കുറെപ്പേര്‍ക്കുകൂടി മെയില്‍ ചെയ്തിട്ടുണ്ട്.

  ReplyDelete
 13. ....ഇതും ഒരു 'കല്ല്‌വെച്ചനുണ' യാണോ ??!! ( ബ്ലോഗിന്റെ പേര് മാറ്റുന്നതാണ് ഉചിതം- ബ്ലോഗിങ് ഒരു നേരംപോക്ക് മാത്രമാണ് ഉദേശമെങ്കില്‍ അങ്ങിനെ തന്നെ തുടരുക....

  ReplyDelete
 14. തീർച്ചയായും....
  റഹ്മത്തുന്നീസക്ക് പൂർണ്ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയട്ടെ!

  ReplyDelete
 15. തീർച്ചയായും........

  ReplyDelete
 16. കഴിയാവുന്നത് ചെയ്യാം...

  ReplyDelete
 17. ചെറിയൊരു സഹായം അയയ്ക്കുന്നുണ്ട്.

  ReplyDelete
 18. ട്രാക്ക്‌....

  ReplyDelete
 19. എന്നാല്‍ കഴ്യുന്നതു ഞാനും

  ReplyDelete
 20. തീര്‍ച്ചയായും...
  എന്നാലാവുന്നത് ഞാനും.

  ReplyDelete
 21. ഈസദുദ്ധ്യമത്തിന് എന്നാലാവുംവിധം കൂടാം..

  ReplyDelete
 22. തീര്‍ച്ചയായും...
  നീസാമോള്‍ക്കു വേഗം സുഗമാവണേ
  എന്ന പ്രാര്‍ത്ഥനയോടെ ........

  ReplyDelete
 23. അകം നിറഞ്ഞ പ്രാര്‍ത്ഥനകള്‍..

  ReplyDelete
 24. കഴിവത് ചെയ്യും, ഇൻശാ അല്ലാഹ്

  ReplyDelete
 25. കഴിയുന്ന സഹായം ഉണ്ടാവും...പ്രാര്‍ത്ഥനയും

  ReplyDelete
 26. നല്ല ശ്രമങ്ങള്‍ക്ക് പിന്തുണ.

  ReplyDelete
 27. ബിലാത്തി ബൂലോഗരുടെ സഹായം തുഞ്ചൻ പറമ്പിൽ വെച്ച് കൈമാറുതാണ്...

  ReplyDelete
 28. മീറ്റില്‍ അവള്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്നുതന്നെ കരുതുന്നു. മീറ്റിനുമുമ്പ് അവള്‍ക്ക് സുഖം പ്രാപിയ്ക്കട്ടെയെന്നു പ്രാര്‍ത്ഥിയ്ക്കുന്നു.

  ReplyDelete
 29. എന്നാല്‍ കഴിയുന്ന സഹായം ഞാനും ചെയ്യാം ആ കുട്ടിക്ക് പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 30. അങ്ങനെ ഞാന്‍ കൊട്ടോട്ടീസ് കോര്‍ണറിലെത്തി.നീസയുടെ വാക്കുകള്‍ നൊമ്പരമുണ്ടാക്കുന്നു.. എന്നാലാവുന്നത് ഞാനും ചെയ്യാം

  ReplyDelete
 31. ബൂലോകരുടെ പ്രാര്‍ത്ഥനയും സയായവും വെറുതെയായില്ലെന്ന് സന്തോഷപൂര്‍വ്വം അറിയിയ്ക്കട്ടെ. നീസ ഇന്ന് ഡിസ്‌ചാര്‍ജ്ജായി, ഇനി എപ്പോഴും ശ്രദ്ധ കൂട്ടാവണമെന്നു മാത്രം. തുടര്‍ന്നും ഒരു പ്രശ്നവുമുണ്ടാവാതിരിയ്ക്കാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം.. ഒരു ജീവന്‍ നിലനിര്‍ത്താന്‍ അല്പമെങ്കിലും സഹായം കൊടുക്കാന്‍ നമുക്കു സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം. സഹകരിച്ച എല്ലാര്‍ക്കും നന്ദി അറിയിക്കട്ടെ

  ReplyDelete
 32. ആശ്വാസകരമായ വാർത്ത അറിഞ്ഞതിൽ സന്തോഷം കൊട്ടോട്ടീ..

  ReplyDelete
 33. അറം‌പറ്റിയ പോലെയായി നിലാമഴയിലെ അവസാന പോസ്റ്റ്.ആത്മശാന്തി നേരുന്നു.
  കുഞ്ഞു ബ്ലോഗര്‍ നീസാ വെള്ളൂരിനു ആദരാഞ്ജലികള്‍ ;

  ReplyDelete